നരേന്ദ്ര മോദി ദളിത് വിരുദ്ധന്‍; ബി.ജെ.പിയുടെ ആശയം എതിര്‍ക്കപ്പെടേണ്ടത്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതി വിവേചനം കാണിക്കുന്നയാളും, ദളിത് വിരുദ്ധനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ആശയം എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ദളിത് പീഡനം, പാര്‍ലമെന്റ് നടപടികളുടെ സ്തംഭനം, വര്‍ഗീയത എന്നിവക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ദേശവ്യാപക ഉപവാസത്തിനെത്തിയ രാഹുല്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മോദിക്കെതിരെ ആഞ്ഞടിച്ചത്.


2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിയെ തറപറ്റിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനു മുഴുവനും അറിയാം മോദി ദളിത് വിരുദ്ധനാണെന്ന കാര്യം. ഇക്കാര്യം രഹസ്യമല്ല. ദളിതുകള്‍ക്കും, ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ വിദ്വേഷമാണ് ബി.ജെ.പിയുടെ നയം. ബി.ജെ.പി എം.പി തന്നെ പറയുന്നു മോദി ജാതി വിവേചനം കാണിക്കുന്നുവെന്ന്. ജാതി വിവേചനത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി പൊരുതും രാഹുല്‍ പറഞ്ഞു.

SHARE