കോണ്‍ഗ്രസ് പിന്തുണയോടെ വദ്ഗാമില്‍ മണ്ഡലത്തില്‍ മത്സരിച്ച ദളിത് നേതാവ് യുവനേതാവ് ജിഗ്‌നേഷ് മേവാനിക്ക് വിജയം. പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് മേവാനിയുടെ ജയം.
Dalit leader, Jignesh Mevani wins from Vadgam constituency @jigneshmevani80 https://t.co/y8lH0vbFcw
— Alex M. Thomas (@alexmthomas) December 18, 2017
ഗുജറാത്തില്‍ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ 103 സീറ്റുകളുമായി ബി.ജെ.പി മുന്നേറുന്നു. 75 സീറ്റില്‍ കോണ്‍ഗ്രസും നാലു സീറ്റുകളില്‍ മറ്റുള്ളവരുമാണ് മുന്നേറുന്നത്.
22 വര്‍ഷമായി അധികാരത്തിലുള്ള ബി.ജെ.പി അധികാരം നിലനിര്‍ത്തുന്ന തരത്തലുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അതേസമയം രാജ്‌കോട്ടില്‍ പിന്നിലായിരുന്ന പ്രമുഖ ബി.ജെ.പി നേതാവ് വിജയ് രൂപാണി അവസാനം ജയിച്ചു കയറി.
33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഗുജറാത്തില്‍ രണ്ടുഘട്ടങ്ങളിലായി 182 മണ്ഡലങ്ങലിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്.
ഗുജറാത്തില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിരുന്നു