ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ സവര്‍ണജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് ദലിത് യുവാവിന് ക്രൂരമര്‍ദ്ദനം. മിനാജി ഗ്രാമത്തിലാണ് സംഭവം. യുവാവിനെ ചെരിപ്പുകൊണ്ടും വടികൊണ്ടും മുഖത്ത് അടിക്കുന്നതും ചവിട്ടുന്നതുമായ വിഡിയോ പുറത്തുവന്നിരിക്കുന്നത്. സവര്‍ണജാതിക്കാരനും കുടുംബത്തിലെ 13ഓളം പേരും ചേര്‍ന്നാണ് യുവാവിനെ ബൈക്കില്‍ തൊട്ടുവെന്ന് പറഞ്ഞ് മര്‍ദ്ദിച്ചത്.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തില്‍ യുവാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. യുവാവിന്റെ പരാതിയില്‍ കേസെടുത്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. 13ഓളം പേര്‍ക്കെതിരെ എസ്.സി/എസ്.ടി നിയമപ്രകാരമാണ് കേസെടുത്തത്.