സി.പി.ഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ തെരഞ്ഞെടുത്തു

സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന് പാര്‍ട്ടി ദേശീയ കൗണ്‍സിലാണ് ദേശീയ സെക്രട്ടേറിയറ്റ് അംഗമമായ രാജയെ ജനറല്‍ സെക്രട്ടറിയാക്കി പ്രഖ്യാപിച്ചത്. സുധാകര്‍ റെഡ്ഢി സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ജന.സെക്രട്ടറിയെ പ്രഖ്യാപിച്ചത്.

തന്റെ രാജ്യസഭാംഗത്വം വരുന്ന 24ന് അവസാനിക്കാനിരിക്കെയാണ് പാര്‍ട്ടിയുടെ അമരത്തേക്ക് രാജയെത്തുന്നത്. ദളിത് നേതാവായൊരാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തെ്ത്തുന്നത് ഇതാദ്യമാണ്. സിപിഎം പൊളിറ്റ് ബ്യൂറോയിൽ നാളിതുവരെ ദലിത് സാന്നിധ്യമില്ല.

തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതല്‍ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്.

ജെഎൻയു സമരനേതാവ് കനയ്യകുമാറിനെ പാർട്ടി ദേശീയ നിര്‍വാഹകസമിതിയില്‍ ഉള്‍പ്പെടുത്തിയതായും കൗൺസിൽ അറിയിച്ചു.

SHARE