നിസര്‍ഗ ചുഴലിക്കാറ്റ്; മണ്ണിടിച്ചിലിന് സാധ്യത; മുംബൈയിലും അലിബാഗിലും സെക്ഷന്‍ 144 ഏര്‍പ്പെടുത്തി

മുബൈ: നിസര്‍ഗ ചുഴലിക്കാറ്റ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും അധികൃതര്‍ ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. മഹാരാഷ്ട്രയിലെ റായ്ഗ ജില്ലയിലെ അലിബാഗിലാണ് നിസാര്‍ഗ ആദ്യം തൊടുക. ഇന്ന് ഉച്ചയ്ക്ക് 1 നും 3 നും ഇടിയിലാവും കാറ്റ് തീരത്ത് ശക്തമാവുക. ഇന്ന് വടക്കന്‍ മഹാരാഷ്ട്രയില്‍ മണ്ണിടിച്ചില്‍ ഉണ്ടാണ്ടാകുമെന്ന് ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനും എന്‍ഡിആര്‍എഫ്, സംസ്ഥാന പോലീസ്, മഹാരാഷ്ട്ര, ഗുജറാത്തിലെ പ്രാദേശിക അധികാരികള്‍ എന്നിവരുടെ സംഘങ്ങള്‍ രംഗത്തുണ്ട്.

ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളെ ബാധിക്കന്ന സാഹചര്യത്തിലും മറ്റും മഹാരാഷ്ട്രയില്‍ പ്രാദേശിക അധികാരികള്‍ സെക്ഷന്‍ 144 സിആര്‍പിസി ഏര്‍പ്പെടുത്തി. മനുഷ്യജീവിതത്തിനോ ആരോഗ്യത്തിനോ സുരക്ഷയ്ക്കോ അപകടമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി നഗരത്തിലെ ചുഴലിക്കാറ്റ് അവസ്ഥ കണക്കിലെടുത്താണ്‌ മുബൈ, അലിബാഗ് മേഖലകളില്‍ പുറപ്പെടുവിച്ച ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ (സിആര്‍പിസി) സെക്ഷന്‍ 144 പ്രകാരമുള്ള നിരോധന ഉത്തരവുകളെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ പറഞ്ഞു.

കടലാക്രമണവും രൂക്ഷമാകുകയും പരക്കെ മഴ ലഭിക്കാനും സാധ്യയുണ്ട്. നൂറ്റാണ്ടിലെ ആദ്യ ചുഴലിക്കൊടുങ്കാറ്റിനെയാണ് മുംബൈ നേരിടാനൊരുങ്ങുന്നത്. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തീരപ്രദേശങ്ങളില്‍നിന്നു പതിനായിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഹാരാഷ്ട്രിയില്‍നിന്ന് 40,000ല്‍ അധികം ആളുകളെ മാറ്റി പാര്‍പ്പിച്ചെന്നാണ് ദുരന്ത നിവാരണ സേന അധികൃതര്‍ അറിയിച്ചത്. ഇതിവരെ സംസ്ഥാനം അഭിമുഖീകരിച്ച ചുഴലിക്കാറ്റുകളില്‍ ഏറ്റവും ഭീകരമാണ് നിസര്‍ഗയെന്നും എല്ലാവരും സുരക്ഷിതമായി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യര്‍ഥിച്ചു.

ഗുജറാത്ത് തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗോവ, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്.

SHARE