നിസര്‍ഗ മിനിറ്റുകള്‍ക്കുള്ളില്‍ മഹാരാഷ്ട്ര തൊടും; നീങ്ങുന്നത് ഗുജറാത്തിലേക്ക് ആളുകളെ മാറ്റിപാര്‍പ്പിച്ചു

മുംബൈ: കോവിഡ് വ്യാപനത്തിനിടെ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിശക്തമായ നിസര്‍ഗ ചുഴലിക്കാറ്റായി മാറിതോടെ മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തും ഭീതിയില്‍. ചുഴലിക്കാറ്റ് ഇതിനകം തീരത്തിന് 50 കിലോമീറ്റര്‍ അരികിലെത്തി ഇന്ന് ഉച്ചതിരിഞ്ഞ് മുംബൈയില്‍ കരതൊടും. നിലവില്‍ മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ്. ഉച്ചയോടെ ഉത്തര മഹാരാഷ്ട്ര തീരത്തുകൂടി കരയിലേക്ക് കടന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുംബൈയില്‍ ഇതിനകം മഴ ആരംഭിച്ചു കഴിഞ്ഞു.

Commuters drive along Marine Drive as rain falls in Mumbai on June 3, 2020 as cyclone Nisarga barrels towards India's western coast.

ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയില്‍ ചുഴലിക്കാറ്റ് മുംബൈയിക്ക് 100 കിലോമീറ്റര്‍ അകലെ അലിബഗിലാണ് കരതൊടുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്.

കടലാക്രമണവും രൂക്ഷമാകുകയും പരക്കെ മഴ ലഭിക്കാനും സാധ്യയുണ്ട്. നൂറ്റാണ്ടിലെ ആദ്യ ചുഴലിക്കൊടുങ്കാറ്റിനെയാണ് മുംബൈ നേരിടാനൊരുങ്ങുന്നത്. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തീരപ്രദേശങ്ങളില്‍നിന്നു പതിനായിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഹാരാഷ്ട്രിയില്‍നിന്ന് 40,000ല്‍ അധികം ആളുകളെ മാറ്റി പാര്‍പ്പിച്ചെന്നാണ് ദുരന്ത നിവാരണ സേന അധികൃതര്‍ അറിയിച്ചത്. ഇതിവരെ സംസ്ഥാനം അഭിമുഖീകരിച്ച ചുഴലിക്കാറ്റുകളില്‍ ഏറ്റവും ഭീകരമാണ് നിസര്‍ഗയെന്നും എല്ലാവരും സുരക്ഷിതമായി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യര്‍ഥിച്ചു.

ഗുജറാത്ത് തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗോവ, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

updating….

SHARE