സംവിധായകന്‍ എസ്എസ് രാജമൗലിക്ക് കോവിഡ്


ചെന്നൈ: പ്രശസ്ത സംവിധായകന്‍ എസ്.എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് രാജമൗലി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. നിലവില്‍ അദ്ദേഹം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ്. രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. കുറച്ചു ദിവസം മുമ്പ് തനിക്കും കുടുംബാംഗങ്ങള്‍ക്കും ചെറിയ പനി വന്നിരുന്നു. പിന്നീട് അത് തനിയെ ഭേദമായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

SHARE