കോവിഡ്19 പശ്ചാത്തലത്തില്‍ ‘സഭ ഇ ബെല്‍സ്’ മൊബൈല്‍ ആപ്പുമായി നിയമസഭ

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരള നിയമസഭ ‘ടമയവമ ഋ ആലഹഹ’െ എന്ന ഇന്‍ഫൊടെയിന്‍മെന്റ് മൊബൈല്‍ ആപ്പ് പുറത്തിറക്കി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷനും എന്റര്‍ടെയിന്‍മെന്റും ചേരുന്ന ആപ്പ്, നിയമസഭയുടെ സജീവ സാന്നിധ്യം പൊതു സമൂഹത്തിലെത്തിക്കും, വിജ്ഞാനവും വിനോദവും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്തുവാന്‍ കഴിയുന്ന ആപ്പ് ആണിത്.

ആപ്പ് സബ്‌സ്‌െ്രെകബ് ചെയ്യുന്നവര്‍ക്ക് വിവിധ പരിശീലന പരിപാടികളിലും പഠനക്ലാസുകളിലും പങ്കാളികളാവാനും പാര്‍ലമെന്ററി ഡെമോക്രസിയെക്കുറിച്ചുള്ള പഠനത്തിലും വിനോദങ്ങളിലും ഏര്‍പ്പെടാനും അവസരം ഉണ്ടാകും. ഇതിനോടനുബന്ധിച്ച് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകളില്‍ വിജയികളാകുന്നവര്‍ക്ക് നിയമസഭയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും അവാര്‍ഡുകള്‍ സ്വീകരിക്കാനുമുള്ള അവസരം പരിഗണനയിലാണ്. നിയമസഭ തങ്ങള്‍ക്ക് അപ്രാപ്യമായ ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്ന ആളുകള്‍ക്ക് നിയമസഭയുമായി ചേര്‍ന്ന് പഠനവിനോദപരിപാടികള്‍ക്ക് കൂടി അവസരമൊരുക്കുന്ന ആപ്പാണിത്. സബ്‌സ്‌െ്രെകബ് ചെയ്യുന്നവര്‍ക്ക് പഠനത്തിനും ആശയവിനിമയത്തിനും ഉല്ലാസത്തിനുമുള്ള വിവിധ വെബ് പേജുകളിലേക്ക് എത്തുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായും ഈ ആപ്പ് ഉപയോഗപ്പെടുത്താം. ഫിറ്റ്‌നസ്, കിഡ്‌സോണ്‍, ഇന്‍ഫൊടെയിന്‍മെന്റ്, ബ്രെയിന്‍ ടീസേഴ്‌സ്, ടാസ്‌ക് ഫോര്‍ യു, മോട്ടിവേഷന്‍സ്, ക്വിസ് സോണ്‍, ഓറിഗാമി വര്‍ക്ക്‌സ്, വേള്‍ഡ് ചലഞ്ച്, വിര്‍ച്വല്‍ ടൂര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വരയ്ക്കുന്ന ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാനും കഴിയും. നിയമസഭാ സാമാജികര്‍ക്കായി മൊബൈല്‍ ആപ്പ് തയ്യാറാക്കിയ തോട്ട് റിപ്പിള്‍സ് ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ്പാണ് സഭ ഇ ബെല്‍സ് എന്ന ആപ്പ് തയ്യാറാക്കിയത്. നിയമസഭ സെക്രട്ടേറിയറ്റിലെ ഐ.ടി വിഭാഗമാണ് ഡിസൈനും ഡാറ്റ മാനേജ്‌മെന്റും നിര്‍വഹിക്കുന്നത്. ആപ്പ് പ്ലേ സ്‌റ്റോറില്‍ ഉടന്‍ ലഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ആപ്പ് സ്‌റ്റോറിലും വൈകാതെ ലഭ്യമാകും. കോവിഡ് കാലത്ത് പത്തനംതിട്ട റാന്നിയിലെ അധ്യാപികയായ ഷെറിന്‍ ചാക്കോ പീടികയില്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പുസ്തകവും സ്പീക്കര്‍ പ്രകാശനം ചെയ്തു.

SHARE