സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേരും കാസര്‍ഗോഡ് ജില്ലക്കാരാണ്.ഇന്ന് സ്ഥിരീകരിച്ച മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
15 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ മൂന്ന് വീതം, കൊല്ലം ഒന്ന് എന്നിങ്ങനെയാണു രോഗം മാറിയവരുടെ കണക്ക്. ഇതുവരെ 450 പേര്‍ക്കാണു രോഗം ബാധിച്ചത്. അതില്‍ 116 പേര് ഇപ്പോള്‍ ചികിത്സയിലാണ്. 21,725 പേര് നിരീക്ഷണത്തിലുണ്ട്. 21,243 പേര് വീടുകളിലാണ്. 452 പേര് ആശുപത്രിയില്‍. ഇന്നു മാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.