ഡല്‍ഹിയില്‍ വീണ്ടും നിരോധനാജ്ഞ

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗര രജിസ്റ്ററിനുമെതിരെയും പ്രതിഷേധം ശക്തമാകുന്നതിന്റെ ഭാഗമായി ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് കണക്കിലെടുത്ത് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജന്തര്‍ മന്തറിലേക്കുള്ള മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മാര്‍ച്ചിനു തുനിഞ്ഞാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ വലിയരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കായിരുന്നു ഡല്‍ഹി സാക്ഷ്യം വഹിച്ചിരുന്നത്.

SHARE