കൊച്ചിയില്‍ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 1.4 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കാലില്‍ കെട്ടിവച്ച നിലയിലാണ് കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് അറസ്റ്റിലായത്.

ഷാര്‍ജയില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

SHARE