രൂപയുടെ മൂല്യം കൂപ്പുകുത്തി

ദുബൈ: ദിര്‍ഹമിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പുകുത്തി 20.24ല്‍ എത്തി.ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് രൂപക്ക്. 2018 ഒക്ടോബറില്‍ 20.22 ദിര്‍ഹമിലേക്ക് താഴ്ന്നിരുന്നു.കറന്‍സി വ്യാപാരികളും മണി എക്‌സ്‌ചേഞ്ചുകളും ഇന്ത്യന്‍ സെന്‍ട്രല്‍ ബേങ്കിനെ സമീപിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബേങ്ക് ഇടപെട്ടാലേ ഇടിവ് പിടിച്ചുനിര്‍ത്താന്‍ കഴിയൂ. 47600 കോടി ഡോളര്‍ വിദേശ കരുതല്‍ ധനം ബേങ്ക് ഉപയോഗപ്പെടുത്തിയാല്‍ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താം.

കൂടുതല്‍ മോശമാകാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു സെന്‍ട്രല്‍ ബേങ്ക് അറിയിച്ചിട്ടുണ്ട്. രൂപയുടെ സ്ഥിരത നിലനിര്‍ത്താന്‍ സെന്‍ട്രല്‍ ബേങ്ക് സഹായിക്കുമെന്നാണ് കരുതുന്നതെന്ന് ലുലു എക്‌സ്‌ചേഞ്ച് സി ഇ ഒ അദീബ് അഹ്്മദ് പറഞ്ഞു. പ്രത്യേകിച്ചും ഡോളര്‍ വില 76 രൂപയില്‍ എത്തുകയാണെങ്കില്‍. ഡോളറിനു ഇന്ന് 72.9074.35 രൂപവരെയാകുമെന്ന് മണി എക്‌സ്‌ചേഞ്ചുകള്‍ കരുതുന്നു. വെബ് ഡെസ്‌ക്