കോവിഡ് രോഗികളില്‍ വര്‍ധന; പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവിഡ് രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. തിങ്കളാഴ്ച മുതല്‍ മെയ്് 31 വരെയാണ് നിരോധനാജ്ഞ. ശനിയാഴ്ച മാത്രം 19 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ജില്ലയില്‍ എട്ട് ഹോട്‌സ്‌പോട്ടുകളാണ് ഉള്ളത്. കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ ജനങ്ങള്‍ സന്നദ്ധരാകണമെന്നും ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു.

ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ മറ്റു രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ ജില്ലയിലേക്ക് എത്തുന്നുണ്ട്. ഇതുവരെ പാലക്കാട് ജില്ലയിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 9400 ഓളം ആളുകള്‍ വന്നിട്ടുണ്ട്. ഇതുവരെ സമൂഹ വ്യാപനം ജില്ലയില്‍ ഉണ്ടായിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു.

SHARE