സഊദിയില്‍ പെട്രോള്‍ വില കുത്തനെ കൂട്ടി

റിയാദ്: സഊദി ആഭ്യന്തര വിപണിയില്‍ പെട്രോള്‍ വില കുത്തനെ കൂട്ടി. ഒക്ടീന്‍ 91 വിഭാഗത്തിലുള്ള പെട്രോളിന് 1.37 റിയാലായാണ് പുതുക്കിയ നിരക്ക്. ഒക്ടീന്‍ 95 ന്റെ വില ലിറ്ററിന് 2.04 റിയാലാക്കി. അഞ്ച് ശതമാനം വാറ്റ് ബാധകമായതും സബ്‌സിഡി എടുത്തു കളഞ്ഞതുമാണ് വില കൂടാന്‍ കാരണം. കൂട്ടിയ വൈദ്യുതി നിരക്കും പ്രാബല്യത്തിലായി.

SHARE