കേന്ദ്രം ഫണ്ട് നല്‍കിയില്ല ; പ്രതിമാസ റേഷന്‍ ലഭിക്കാതെ സിആര്‍പിഎഫ് ജവാന്മാര്‍

കേന്ദ്രം ഫണ്ട് നല്‍കാത്തതു മൂലം മൂന്ന് ലക്ഷത്തോളം വരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിഹിതം മുടങ്ങുന്നു. സെപ്റ്റംബര്‍ മാസം സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ലഭിക്കേണ്ട 3000 രൂപയുടെ റേഷന്‍ വിഹിതമാണ് മുടങ്ങിയിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന റേഷന്‍ അലവന്‍സ് ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരുടെ ക്യാന്റീനുകളിലും മെസുകളിലും ഭക്ഷണം തയ്യാറാക്കുന്നത്. എന്നാല്‍ 800 കോടി രൂപയുടെ ഫണ്ട് ഇതുവരെ ആഭ്യന്തര മന്ത്രാലയം റിലീസ് ചെയ്തിട്ടില്ല. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പലപ്പോഴായി ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

രാജ്യത്തെ എല്ലാ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കുമായി നല്‍കിയ കത്തിലാണ് റേഷന്‍ വിഹിതം മുടങ്ങുന്ന കാര്യം അറിയിച്ചിട്ടുള്ളത്.
ഇതാദ്യമായാണ് പ്രതിമാസ റേഷന്‍ വിഹിതം മുടങ്ങുന്നതെന്നാണ് മുതിര്‍ന്ന സിആര്‍പിഎഫ് ജവാന്മാരുടെ പ്രതികരണം.

SHARE