ചില്ലറ പ്രതിസന്ധി; മധ്യപ്രദേശില്‍ ജനങ്ങള്‍ റേഷന്‍ കട കൊള്ളയടിച്ചു

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം റേഷന്‍ കട കൊള്ളയടിച്ചു. ഛത്തര്‍പൂര്‍ ജില്ലയിലെ ബര്‍ദുവ ഗ്രാമത്തിലാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനക്കൂട്ടം റേഷന്‍ കടയിലേക്ക് ഇരച്ചു കയറുകയും ഗോതമ്പ്, അരി, പഞ്ചസാര തുടങ്ങിയവ കൊള്ളയടിക്കുകയുമായിരുന്നു.

500, 1000 കറന്‍സി പിന്‍വലിക്കല്‍ കാരണം സ്വകാര്യ വിപണി മന്ദഗതിയിലായതിനാല്‍ റേഷന്‍ കടയില്‍ വന്‍ തിരക്കാണുണ്ടായത്. എന്നാല്‍, റേഷന്‍ കടയിലും നോട്ടുകള്‍ എടുക്കില്ലെന്ന് അറിയിച്ചതോടെ ക്ഷുഭിതരായ ജനം കടയുടമ മുന്നില്‍ അഹിര്‍വാറിനെ ആക്രമിക്കുകയും കട കയ്യേറുകയുമായിരുന്നു. ഗ്രാമത്തലവന്‍ നോന്‍ഹേലാല്‍ പട്ടേലിന്റെ നേതൃത്വത്തിലാണ് കടക്കു നേരെ അക്രമമുണ്ടായതെന്ന് അഹിര്‍വാര്‍ പൊലീസിനോട് പറഞ്ഞു.

SHARE