കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി വന്‍ തിരക്ക് ; സന്ദര്‍ശനം കര്‍ശനമായി ഒഴിവാക്കണമെന്ന് അധികൃതര്‍

കവളപ്പാറയിലേക്കുള്ള എല്ലാ റോഡുകളും ബ്ലോക്കാണ്. മെയിന്‍ റോഡ് കിലോമീറ്ററുകള്‍ ബ്ലോക്കാണ്. അത്യാവശ്യമായി എത്തിക്കേണ്ട സാധനങ്ങളും ക്ലീനിങ്ങ് ഉപകരണങ്ങളും സേവന സന്നദ്ധരായി വന്നിരിക്കുന്ന നൂറുകണക്കിന് വളണ്ടിയേഴ്‌സും ബ്ലോക്കിലാണ്.

അന്വേഷിക്കുമ്പോള്‍ പല വണ്ടിയിലും ഉള്ളവര്‍ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ വന്നവരല്ല. വെറുതേ ഒന്നിറങ്ങിയതാണ് എന്നൊക്കെയാണ് മറുപടി. ഒരു മല ഒന്നാകെ ഇടിഞ്ഞ് മനുഷ്യരുടെ മേല്‍ വീണ കൗതുകക്കാഴ്ച്ച കാണാന്‍ ഇറങ്ങിയവരാണ് കൂടുതല്‍. കഴിഞ്ഞ ദിവസം പാലക്കയത്ത് മലമുകളില്‍ നിന്ന് താഴേക്കുള്ള രണ്ടു പേര്‍ക്ക് നേരെ നടക്കാന്‍ പറ്റാത്ത വഴിയിലൂടെ ചിലരെ ഇറക്കിക്കൊണ്ടു വരുമ്പോള്‍ രണ്ടു വശത്തും ആളുകള്‍ തിക്കിത്തിരക്കി നില്‍ക്കുകയാണ്. തിക്കിത്തിരക്കി നില്‍ക്കുന്നവരാരും അവിടുത്തുകാരല്ല. വണ്ടിയെടുത്ത് കൗതുകം കാഴ്ച്ചകള്‍ കാണാന്‍ വന്നതാണ്.

മണ്ണിനടിയില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. അനാവശ്യമായി ഉണ്ടാകുന്ന തിരക്ക് രക്ഷാപ്രവര്‍ത്തനത്തിനും വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. സന്ദര്‍ശനം കര്‍ശനമായി ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

SHARE