മാഡ്രിഡ്: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആഭ്യന്തര കലാപത്തിന്റെ ദുരിതംപേറുന്ന സിറിയന്‍ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ലോക ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ഐഎസ് ഭീകരതയാലും കലാപത്താലും മറ്റും ആക്രമം രൂക്ഷമായ സിറിയയില്‍ അതിജീവനത്തിന്റെ പാത പിന്തുടരുന്ന കുട്ടികള്‍ക്ക് ധൈര്യം പകരുന്ന വാക്കുകളുമായാണ് ഫുട്ബോളിലെ സൂപ്പര്‍ താരത്തിന്റെ സന്ദേശം. കുട്ടികളെ സംരക്ഷിക്കുന്നത്തിനായി പ്രവര്‍ത്തിക്കുന്ന, സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടനയുടെ അംബാസഡര്‍ കൂടിയായ റൊണാള്‍ഡോ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ട വീഡിയോയിലൂടെയാണ് സന്ദേശം അറിയിച്ചത്.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ, ഇത് സിറിയന്‍ കുഞ്ഞോമനകള്‍ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാണ് ആരംഭിക്കുന്നത്. പിന്തുണയാലും ആശ്വാസവാക്കുകളാലും പൊതിഞ്ഞ സന്ദേശത്തില്‍ ക്രിസ്റ്റ്യാനോ പറയുന്നു.
A message of hope to the children affected by the conflict in Syria. @SavetheChildren pic.twitter.com/Zsdvu2nuXd
— Cristiano Ronaldo (@Cristiano) December 23, 2016
‘ഒരു ലോക പ്രശസ്ത ഫുട്ബോളാറായിരിക്കാം ഞാന്‍, പക്ഷെ നിങ്ങളാണ് യഥാര്‍ത്ഥ ധീരര്‍. നിങ്ങളെല്ലാം എത്രത്തോളം ദുരിതമാണ് അനുഭവിക്കുന്നന്നതെന്ന് ഞങ്ങള്‍ അറിയുന്നുണ്ട്. നിങ്ങള്‍ പ്രതീക്ഷകളെ കൈവിടരുത്. നിങ്ങളെ കുറിച്ച് വളരെ ശ്രദ്ധാലുക്കളാണ് ഞങ്ങള്‍. ലോകം നിങ്ങള്‍ക്കൊപ്പമാണ്. ഞാനും നിങ്ങള്‍ക്കൊപ്പമുണ്ട്’.
പോച്ചുഗീസ് നായകനും റയല്‍ മാഡ്രിഡിന്റെ കുന്തമുനയുമായ ക്രിസ്റ്റ്യാനോ വികാരഭരിതനായി.
ഈ വര്‍ഷത്തെ ബാലന് ഡി ഓര് പുരസ്കാര നേട്ടത്തിനു ശേഷം ദുരിതമനുഭവിക്കുന്നവരുടെ നായനായാണ് ക്രിസ്റ്റ്യാനോ രംഗത്തെത്തിയത്. സിറിയന്‍ കുട്ടികളുടെ ക്ഷേമത്തിനായി വന്‍ തുകയാണ് സംഭാവനയായി നല്‍കിയിട്ടുണ്ട്.
നേരത്തെ 2011ല്‍ യൂറോപ്യന്‍ ഫുട്ബോളര് ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലഭിച്ച സുവര്‍ണ പാദുകം ലേലത്തിനുവച്ച് ലഭിച്ച 1.5 മില്യണ്‍ ഡോളര്‍ പലസ്തീന് കുട്ടികളുടെ ചികിത്സ സഹായത്തിനായി നല്‍കിയിരുന്നു. കൂടാതെ റൊണാല്‍ഡോയുടെ ഷൂ കമ്പനി അദ്ദേഹം മത്സരത്തിനുപയോഗിക്കുന്ന ഷൂ ലേലത്തിന് വയ്ക്കുകയും അതിന് ലഭിച്ച 2000 പൗണ്ടിലേറെയുള്ള (ഏകദേശം ഒരുലക്ഷത്തിഎഴുപതിനായിരം രൂപ) തുകയും പലസ്തീന് കുട്ടികള്‍ക്കായാണ് ക്രിസ്റ്റ്യാനോ സമര്‍പ്പിച്ചിരുന്നത്.
2015ലെ ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ ജീവിതം താറുമാറായപ്പോള്‍ അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയും റൊണാള്‍ഡോ ട്വിറ്ററിലൂടെ ലോകത്തോട് സഹായത്തിനായി അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നു നേപ്പാളിലെ കുട്ടികളുടെ തുടര്‍ന്നുള്ള ജീവിതത്തിനായി 50 കോടി രൂപ സംഭാവനലും റൊണാള്‍ഡോ നല്കി.
ക്ര്ിസറ്റിയാനോ ലോകത്തെ ഫുട്ബോള്‍ ഇതിഹാസം മാത്രമല്ല. ലോകത്തെ ലക്ഷകണക്കിന് വരുന്ന കുരുന്നകളുടെ പ്രതീക്ഷയാണ്. അദ്ദേഹത്തിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും സേവ് ദ ചില്‍ഡ്രന്റെ ഡയറക്ടര്‍ നിക്ക് ഫെന്നി പറഞ്ഞു.