അരങ്ങ് തകര്‍ത്ത് റൊണോള്‍ഡോ; വീണ്ടും ഗോള്‍ യുവന്റസിന് ജയം

ചാമ്പ്യന്‍സ് ലീഗിലെ ചുവപ്പ് കാര്‍ഡില്‍ ദിവസങ്ങള്‍ക് മുമ്പാണ് മൈതാനത് നിന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കൃസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങിയത്. എന്നാല്‍ ഇതെല്ലാം മറന്ന പ്രകടനവുമായാണ് സിരിയ എ യില്‍ യുവന്തസിനായി സൂപ്പര്‍ താരം ഇറങ്ങിയത്.
പോര്‍ച്ചൂഗീസ് മുന്‍നിരക്കാരന്റെ സുന്ദരമായ ഫിനിഷിഗും സബ്സ്റ്റിറ്റിയൂട്ട് ഫ്രഡറിക്കോ ബെര്‍നാര്‍ഡിഷിന്റെ മികവും തുണയായ പോരാട്ടത്തില്‍ ഫരോസിനോണിനെ രണ്ട് ഗോളിനാണ് യുവന്തസ് തകര്‍ത്തു വിട്ടത്.

ഈ സീസണിന്റെ തുടക്കത്തില്‍ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡില്‍ നിന്നും യുവന്തസിലേക്ക് ചേക്കേറിയ റൊണാള്‍ഡോ സിരിയ എയില്‍ ഇതുവരെ മൂന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗ് പോരാട്ടകത്തില്‍ വലന്‍സിയക്കെതിരെ രണ്ട് ഗോളിന് യുവന്തസ് ജയിച്ചെങ്കിലും ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്തത് റൊണാള്‍ഡോക്കെതിരായ ചുവപ്പ് കാര്‍ഡായിരുന്നു. അത്ര കടുപ്പമെല്ലാത്ത ഫൗളിനായിരുന്നു സൂപ്പര്‍ താരത്തിനെതിരെ റഫറി ചുവപ്പ് കാര്‍ഡ് ഉയര്‍ത്തിയത്.

SHARE