പ്രായമൊക്കെ കടലാസില്‍ മാത്രം; തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഗോളുമായി ക്രിസ്റ്റ്യാനോ

ജെനോവ: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ജെനോവയെ തകര്‍ത്ത് യുവന്റസ്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് യുവന്റസിന്റെ ജയം. പൗളോ ഡിബാല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡഗ്ലസ് കോസ്റ്റ എന്നിവരാണ് യുവന്റസിനായി ഗോള്‍ നേടിയത്. അമ്പതാം മിനുറ്റില്‍ ഡിബാലയുടെ ഗോളിലൂടെയാണ് യുവന്റസ് മുന്നിലെത്തിയത്. 56ാം മിനുറ്റില്‍ റൊണാള്‍ഡോയുടെ സുന്ദര ലോങ് റേഞ്ചര്‍ യുവന്റസിന്റെ ലീഡ് ഉയര്‍ത്തി. 73ാം മിനുറ്റില്‍ കോസ്റ്റ പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ 76ാം മിനുറ്റില്‍ അന്ദ്രേയുടെ വകയായിരുന്നു ജെനോവയുടെ ഏക മറുപടി.

29 കളിയില്‍ 72 പോയിന്റുള്ള യുവന്റസാണ് ലീഗില്‍ ഒന്നാമത്. രണ്ടാമതുള്ള ലാസിയോയ്ക്ക് 29 മത്സരത്തില്‍ 68 പോയിന്റും 26 പോയിന്റുള്ള ജെനോവ 17ാം സ്ഥാനക്കാരാണ്.

SHARE