പലസ്തീന്‍ ജനതയ്ക്ക് ഇഫ്താര്‍ സഹായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പലസ്തീന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വീണ്ടും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഈ തവണ ഇഫ്താര്‍ സഹായമായി 1.5 ദശലക്ഷം യൂറോയാണ് പലസ്തീന്‍ ജനതയക്കുവേണ്ടി ക്രിസ്റ്റ്യാനോ നല്‍കിയത്.
ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന പലസ്തീന് മുന്‍പും ക്രിസ്റ്റ്യാനോ സഹായം നല്‍കിയിരുന്നു. താരത്തിന്റെ സഹായവാഗ്ദാനത്തിന് നന്ദി പറഞ്ഞ് നിരവധിപേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട്.
നിരവധി കാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ മുന്‍പ് തന്നെ നിറസാന്നിധ്യമാണ് ക്രിസ്റ്റ്യാനോ.