യുവെന്റസിന്റെ കിരീടധാരണത്തിന് പിന്നാലെ റോണോ നേടിയത് ബുഗാട്ടി ചെന്റോഡിയെച്ചി

മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ ലീഗില്‍ യുവെന്റസ് തുടര്‍ച്ചയായ 9ാം കിരീടമുറപ്പിച്ചതിനു പിന്നാലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയത് മാസങ്ങളായി താന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്ന മോഹം. 85 ലക്ഷം പൗണ്ട് (ഏകദേശം 83.34 കോടി രൂപ) വരുന്ന സൂപ്പര്‍ കാര്‍ വാങ്ങാന്‍ കരാറൊപ്പിട്ടാണു റൊണാള്‍ഡോ യുവെന്റസിന്റെ കിരീടവിജയം ആഘോഷിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍.

ആഡംബര കാറുകളെ ഇഷ്ടപ്പെടുന്ന റൊണാള്‍ഡോയുടെ വീട്ടില്‍ സൂപ്പര്‍ കാറുകളുടെ നീണ്ട നിരതന്നെയുണ്ട്. ബുഗാട്ടിയുടെ സൂപ്പര്‍ കാര്‍ (ചെന്റോഡിയെച്ചി) വാങ്ങാനുള്ള തീരുമാനം 4 മാസം മുന്‍പേയെടുത്തതാണ്. എന്നാല്‍, കാര്‍ കയ്യില്‍ കിട്ടാന്‍ റൊണാള്‍ഡോ ഒരു വര്‍ഷംകൂടി കാത്തിരിക്കണം. 2021ല്‍ മാത്രമേ കമ്പനി കാര്‍ കൈമാറൂ. മണിക്കൂറില്‍ 379 കിലോമീറ്റര്‍ വേഗത്തില്‍ ഇതോടിക്കാന്‍ കഴിയുമെന്നാണു നിര്‍മാതാക്കള്‍ പറയുന്നത്. ഈ മോഡല്‍ ലോകത്താകെ 10 പേര്‍ക്കുവേണ്ടി മാത്രമാണു കമ്പനി നിര്‍മിക്കുന്നത്.

SHARE