തനിക്കെതിരായ ലൈംഗികാരോപണത്തോട് പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ടൂറിന്‍: തനിക്കെതിരായ ലൈംഗികാരോപണം വ്യാജമാണെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാമിലെ ലൈവ് സെഷനിലെത്തിയാണ് റൊണാള്‍ഡോ തന്റെ പ്രതികരണം അറിയിച്ചത്. അമേരിക്കയില്‍ നിന്നുള്ള കാതറിന്‍ മയോര്‍ഗയാണ് റോണോ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. 2009ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്നാണ് 34 കാരിയായ കാതറിന്‍ മയോര്‍ഗ ആരോപിക്കുന്നത്. ഇതിനെതിരെയാണ് റോണോയുടെ പ്രതികരണം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ലൈംഗിക ആരോപണം
വിഷയം പോലീസിലേക്ക് എത്താതിരിക്കാന്‍ പല തവണ റോണോ നഷ്ടപരിഹാരം നല്‍കാന്‍ ശ്രമിച്ചുവെന്നും മയോര്‍ഗ പറയുന്നു. റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പരാതി നിഷേധിക്കുകയും വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത ജര്‍മ്മന്‍ മാധ്യമത്തിനെതിരെ നിയമ നടപടികള്‍ക്ക് മുതിരുമെന്നും പറഞ്ഞു.

SHARE