ഒന്നും കാണാന്‍ അദ്ദേഹം കാത്തിരുന്നില്ല; അച്ഛന്റെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി ക്രിസ്റ്റ്യാനോ

പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിടെ തന്റെ പിതാവിനെ കുറിച്ചുള്ള ദൃശ്യങ്ങള്‍ കണ്ട് വിങ്ങിപ്പൊട്ടി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ മകനെ കുറിച്ച് താന്‍ ഏറെ അഭിമാനിക്കുന്നു എന്ന് ജോസ് ഡിനിസ് അവീറോ പറയുന്നതിന്റെ ദൃശ്യങ്ങളാണ് റൊണാള്‍ഡോയെ കണ്ണീരണിയിച്ചത്.

‘ഞാന്‍ ഒരിക്കലും വീഡിയോ കണ്ടിട്ടില്ല, ആ വീഡിയോ ഞാന്‍ കണ്ടിട്ടില്ല. അവിശ്വസനീയമാണ്.’ റൊണാള്‍ഡോ മറുപടി പറഞ്ഞു. ഒന്നാം സ്ഥാനക്കാരനാകുന്നത് കാണാന്‍ അദ്ദേഹമില്ല. എനിക്ക് അവാര്‍ഡുകള്‍ ലഭിക്കുന്നത് അദ്ദേഹം കാണുന്നില്ല. എന്റെ കുടുംബം കണ്ടു, എന്റെ അമ്മ, എന്റെ സഹോദരന്മാര്‍, എന്റെ മൂത്ത മകന്‍ പോലും കണ്ടു. പക്ഷെ എന്റെ അച്ഛന്‍, അദ്ദേഹം ഒന്നും കണ്ടില്ല. കരഞ്ഞ് കൊണ്ട് ക്രിസ്റ്റ്യാനോ പറഞ്ഞു.

2005ല്‍ ലാണ് റൊണാള്‍ഡോയുടെ പിതാവ് ജോസ് ഡിനിസ് അവീറോയുടെ മരണം. അന്ന് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിന്റെ താരമായിരു്‌നനു. നിലവില്‍ സെറി എ ടീമായ യുവന്റസിനായാണ് റൊണാള്‍ഡോ കളിക്കുന്നത്.

SHARE