ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍


തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട്ട് സ്വദേശി ഷാജഹാനെയാണ് പൊലീസ് പിടികൂടിയത്.

രാത്രി കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ ഷാജഹാന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

SHARE