സ്വത്തുതര്‍ക്കം; പിതാവ് മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

വിശാഖപട്ടണം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് പിതാവ് മകനെ തലയ്ക്കടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. നാല്‍പതുകാരനായ മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പിതാവ് വീരരാജു പൊലീസിന് കീഴടങ്ങി.

വീടിന്റെ കാര്‍ പാര്‍ക്കിങ്ങിനോടു ചേര്‍ന്ന് വരാന്തയില്‍ സ്റ്റൂളിലിരുന്ന മകന്‍ ജലരാജുവിന്റെ തലയ്ക്കു പിന്നില്‍ പിതാവ് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. താഴെ വീണ ഇയാളെ വീണ്ടും വീരരാജു മര്‍ദിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണു കൊലയ്ക്കു കാരണമെന്നും ജലരാജു സംഭവസ്ഥലത്തു തന്നെ മരിച്ചെന്നും വിശാഖപട്ടണം പൊലീസ് വ്യക്തമാക്കി.

SHARE