പാലക്കാട്ട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു


പാലക്കാട:് ഏഴ് വയസുകാരനെ അമ്മ കുത്തിക്കൊന്നു. ഭീമനാടാണ് സംഭവം. മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്. ഇവര്‍ക്ക് ഒന്‍പത് മാസം പ്രായമുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്. ഈ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് സൂചന. ഭയന്ന് വീടിന് പുറത്തേക്ക് ഓടിയ മുഹമ്മദ് ഇര്‍ഫാനെ പിന്നാലെ എത്തിയ അമ്മ കുത്തുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇളയ കുഞ്ഞിനേയും സ്ത്രീ ഉപദ്രവിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് എറണാകുളത്താണ് ജോലി ചെയ്യുന്നത്.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

SHARE