കൊല്ലത്ത് നിന്ന് കാണാതായ സ്ത്രീ പാലക്കാട് കൊല്ലപ്പെട്ടു

കൊല്ലം കൊട്ടിയത്ത് നിന്നു കാണാതായ സുചിത്ര എന്ന യുവതി പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ടതായി വിവരം. കൊല്ലം ജില്ല ക്രൈംബ്രാഞ്ച് സംഘം സ്ഥലത്ത് പരിശോധന ആരംഭിച്ചു.

യുവതിയെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ മതിലിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നാണു വിവരം. കോഴിക്കോട് സ്വദേശിയായ യുവാവിനെ സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണ സംഘം ഇരുവരും താമസിച്ചിരുന്ന മണലിയിലെ വീട്ടില്‍ യുവാവിന്റെ സാന്നിധ്യത്തില്‍ തിരച്ചില്‍ ആരംഭിച്ചു.

കെ!ാല്ലത്ത് ഒരു സ്ഥാപനത്തില്‍ ബ്യൂട്ടിഷന്‍ ട്രെയിനറായ യുവതി മാര്‍ച്ച് 17 ന് ആലപ്പുയില്‍ ഭര്‍ത്താവിന്റെ അമ്മക്കു സുഖമില്ലെന്നു പറഞ്ഞാണ് സ്ഥാപനത്തില്‍ നിന്നു ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വിവരമൊന്നുമില്ലാതായതോടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

SHARE