തൂത്തുകുടി: തൂത്തുകുടി സത്താന്‍കുളത്ത് എട്ടു വയസുകാരിയുടെ 19 വയസ്സുകാരന്‍ കൊലപ്പെടുത്തി. കനാലില്‍ പ്ലാസ്റ്റിക്ക് വീപ്പയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 19 വയസുള്ള രണ്ടുപേരെ പൊലീസ് പിടികൂടി. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അയല്‍വാസികളാണ് അറസ്റ്റിലായ കൗമരക്കാരില്‍ ഒരാള്‍ . തൂത്തുകുടി മേഘന്നപുരത്തിനടുത്ത് കല്‍വിളെ വില്ലേജിലെ ഇന്ദിര നഗറില്‍ ബുധനാഴ്ച രാവിലെ 11 മണി മുതല്‍ പെണ്‍കുട്ടിയെ കാണാതായി. തുടര്‍ന്ന് കുട്ടിയുടെ അമ്മ കുട്ടിയെ അന്വേഷിക്കാന്‍ ആരംഭിച്ചു. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചില്ല.
കുട്ടിക്കായി ഗ്രാമത്തില്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ സത്താന്‍കുളം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വരണ്ട ജലസേചന കനാലില്‍ നിന്നും ഒരു പ്ലാസ്റ്റിക്ക് വീപ്പയില്‍ അടക്കം ചെയ്ത നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഉച്ചയ്ക്ക് ശേഷം 2.30 ലഭിച്ചത്. കേസ് അന്വഷണം ഏറ്റെടുത്ത പൊലീസ് കനാലിന് അടുത്ത് കണ്ടവരെ കുറിച്ചുള്ള അന്വേഷണത്തില്‍ രണ്ട് കൗമരക്കാരെ പിടികൂടി. മുത്തിശ്വരന്‍, നന്ദീശ്വരന്‍ എന്നിവരെയാണ് പിടികൂടിയത്.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്റെ അയല്‍ക്കാരനാണ് പ്രതികളിലൊരാള്‍. കുട്ടി ഈ വീട്ടില്‍ ടിവി കാണാന്‍ പോകുമായിരുന്നു. കുട്ടി വീട്ടില്‍ ചെന്ന സമയം ബുദ്ധി വൈകല്യമുള്ള പിതാവിനെ പ്രതി മര്‍ദ്ദിക്കുന്നത് കണ്ടു. ഇത് കുട്ടി കണ്ടു എന്ന് മനസിലാക്കിയ പ്രതി കുട്ടിയോടും ദേഷ്യപ്പെട്ടു. തുടര്‍ന്ന് കുട്ടി പ്രതിയെ കല്ല് പെറുക്കി എറിഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി കുട്ടിയെ കഴുത്തില്‍ ഞെക്കി കൊലപ്പെടുത്തി. മരിച്ച കുട്ടിയെ പ്രതി സുഹൃത്തിന്റെ സഹായത്തോടെ വീപ്പയ്ക്കുള്ളിലാക്കിയതിനു ശേഷം കനാലില്‍ തള്ളുകയായിരുന്നു.