കോട്ടയത്തെ മുണ്ടക്കയത്ത് മധ്യവയസ്കനെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു. ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജ് (53) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ അയല്‍വാസിയായ ബിജുവിനെ പൊലീസ് തെരയുന്നു.
ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. ജേക്കബ് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസിയുടെ കല്ലേറില്‍ കൊല്ലപ്പെട്ടത്. വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കൊല്ലപ്പെട്ട സാബുവും അയല്‍വാസി ബിജുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന സംഭവമെന്നാണ് സൂചന. മുഖത്തും ശരീരത്താകമാനവും കല്ലേറില്‍ പരുക്കേറ്റ ജേക്കബ് ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം മുണ്ടക്കയം മുപ്പത്തഞ്ചിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ്.