1,500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം; വയോധികനെ പട്ടാപകല്‍ നടുറോഡില്‍ കുത്തിക്കൊന്നു


രുദ്രാപുര്‍: 1500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 60കൊരനെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. കൊലപാതക ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഉത്തരാഖണ്ഡിലെ യുഎസ് നഗര്‍ ജില്ലയിലെ ജസ്പുരിലാണ് സംഭവം. നാല് പേരടങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഗുച്ചന്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതികളായ റിസ്വാന്‍, നൗഷാദ്, ഡാനിഷ്, അക്രം എന്നിവര്‍ ഒളിവിലാണെന്നും കാശിപൂര്‍ എഎസ്പി രാജേഷ് ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ മകനും പ്രതികളും തമ്മിലുള്ള 1500 രൂപയുടെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മകനുമായുള്ള തര്‍ക്കം പറഞ്ഞ് അവസാനിപ്പിക്കാനാണ് ഗുച്ചം ഖാന്‍ പ്രതികളുടെ അടുത്തേക്ക് എത്തിയത്. സംസാരിക്കുന്നതിനിടെ തര്‍ക്കമായി. പ്രതികള്‍ ഗുച്ചംഖാനെ റോഡിലേക്ക് വലിച്ചിഴക്കുകയും കത്തിക്കൊണ്ട് കുത്തുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുച്ചം ഖാന്റെ മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്ന്.

SHARE