പ്രണയ നൈരാശ്യം; യുവാവ് പെണ്‍കുട്ടിയുടെ തല വെട്ടി

ഭോപ്പാല്‍: പ്രണയം നിഷേധിച്ചതിന് യുവാവ് പെണ്‍കുട്ടിയുടെ തലവെട്ടി. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലെ കോത്മയിലാണ് സംഭവം. പതിനേഴുകാരി പൂജ പാനികയാണ് കൊല്ലപ്പെട്ടത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പൂജ പരീക്ഷക്കായി സ്‌കൂളിലേക്ക് പോകവെ പ്രതി ദിലീപ് സാഹു ആക്രമിക്കുകയായിരുന്നു. സ്‌കൂളിന്റെ ഗേറ്റിനു തൊട്ടടുത്ത് വെച്ചാണ് പെണ്‍കുട്ടിക്ക് വെട്ടേറ്റത്. സംഭവ ശേഷം ദിലീപ് രക്ഷപെട്ടു.

പ്രതി ഏറെനേരം പെണ്‍കുട്ടിയെ പിന്തുടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബന്ധുവാണെന്നാണ് കരുതിയതെന്നും എന്നാല്‍ പെടുന്നനെ ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. ദിലീപിന്റെ ശല്യം സഹിക്കാതെ 2014ല്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടന്നുവരികെയാണ് സംഭവം. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

SHARE