കഞ്ചാവ് വേട്ട; കോഴിക്കോട്ട് അഞ്ചു ലക്ഷം രൂപയുടെ കഞ്ചാവുമായി യുവാവിനെ പിടികൂടി


കോഴിക്കോട്: കോഴിക്കോട് പാളയത്ത് വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്ത് പൊലീസ്. വിതരണം ചെയ്യാനെത്തിയ പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. നല്ലളം സ്വദേശിയായ യാസര്‍ അറാഫത്ത് (26) ആണ് പിടിയിലായത്.

പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം രൂപ വില കണക്കാക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ചു എത്തിച്ചതാണ് കഞ്ചാവെന്ന് യുവാവ് പറഞ്ഞു. കഞ്ചാവ് മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

SHARE