റെയ്‌ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

ലക്‌നോ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. താരത്തിന് പരിക്കില്ല. റെയ്‌ന സഞ്ചരിച്ച റെയ്ഞ്ച് റോവറിന്റെ ടയറാണ് പൊട്ടിയത്.  ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുന്നതിനായി ഗാസിയാബാദില്‍ നിന്നും കാണ്‍പൂരിലേക്കുള്ള യാത്രയിലായിരുന്നു താരം. എറ്റാവക്കു സമീപമാണ് അപകടം നടന്നത്. വാഹനത്തിന്റെ പിന്നിലെ ടയറുകളിലൊന്നാണ് പൊട്ടിയത്.

വാഹനം സാവധാനത്തിലായിരുന്നു ഓടിച്ചിരുന്നതെന്നും അതിനാല്‍ അപകടം ഒഴിവായതായും പൊലീസ് പറഞ്ഞു.  അതേ സമയം മാറ്റിയിടാന്‍ വേറെ ടയറില്ലാത്തതിനാല്‍ റെയ്‌നക്കു കുറച്ചു നേരം റോഡില്‍ കാത്തു കിടക്കേണ്ടി വന്നു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനനുസരിച്ച് പൊലീസെത്തുകയും തുടര്‍ന്ന് താരത്തെ മറ്റൊരു വാഹനത്തില്‍ കാണ്‍പൂരിലെത്തിക്കുകയുമായിരുന്നു.

SHARE