ഭേദപ്പെട്ട തുടക്കവുമായി ന്യൂസിലാന്റ് ; വില്യംസണ്‍ പുറത്ത്

ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്റിന് ഭേദപ്പെട്ട തുടക്കം. 19 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്ടിലിനെ പെട്ടെന്ന് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഓപ്പണര്‍ ഹെന്റി നിക്കോള്‍സും ചേര്‍ന്ന് ടീമിനെ മികച്ച രീതിയിലാണ് മുന്നോട്ട് നയിച്ചത്. 23 ാം ഓവറില്‍ ന്യൂസിലന്റ് ക്യാപ്റ്റന്റെ വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 26 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്റ് 114 റണ്‍സെടുത്തിട്ടുണ്ട്.

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മത്സരത്തില്‍ ചെറിയ മേല്‍ക്കെ ഉണ്ട്. സെമിഫൈനലില്‍ ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ നിന്ന് യാതൊരു മാറ്റവുമില്ലാതെയാണ് ന്യൂസിലന്റ് ഇറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെ കളിച്ച ഇംഗ്ലണ്ട് ടീം തന്നെയാണ് ഇന്ന് ഫൈനലിലും ഇറങ്ങുന്നത്