ആജീവനാന്ത വിലക്ക്: തനിക്ക് വേണ്ടി മാത്രം പ്രത്യേക നിയമമാണോയെന്ന് ശ്രീശാന്ത്

കൊച്ചി: ആജീവനാന്ത വിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ശ്രീശാന്ത്. ഈ വിധി ഏറ്റവും മോശപ്പെട്ട തീരുമാനമായിപ്പോയി, തനിക്ക് വേണ്ടി മാത്രം പ്രത്യേക നിയമമാണോയെന്ന് ശ്രീശാന്ത്. ചെന്നൈ സുപ്പര്‍കിങ്‌സും രാജസ്ഥാന്‍ റോയല്‍സും എവിടെയാണെന്നും ശ്രീ ചോദിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ക്രിക്കറ്റ് താരം പ്രതികരിച്ചത്.


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും അനീതിക്കെതിരായ പോരാട്ടം തുടരുമെന്നും മലയാളി താരം ട്വീറ്റ് ചെയ്തു. ‘നിങ്ങള്‍ എന്തിലെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിന് വേണ്ടി പോരാടുക. അനീതി കണ്ടാല്‍ അതിനെതിരെ പ്രതികരിക്കുക. മുമ്പ് പ്രതികരിച്ചതിനേക്കാള്‍ കൂടുതല്‍ ശക്തിയോടെ ശ്രീശാന്ത് ട്വീറ്റില്‍ കുറിച്ചു.

‘ലോധ കമ്മിറ്റിയില്‍ പറയുന്ന ഒത്തുകളിയില്‍ ആരോപണവിധേയരായ 13 പേരെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ആര്‍ക്കും അതിനെക്കുറിച്ച് അറിയുകയും വേണ്ട. എന്റെ ശരിക്കുവേണ്ടി ഞാന്‍ പോരാടും ദൈവം വലിയവനാണ്’ മറ്റൊരു ട്വീറ്റില്‍ ശ്രീ കുറിച്ചു.

https://twitter.com/sreesanth36/status/920250313420034048

SHARE