ക്രിക്കറ്റും തീവ്രവാദവും ഒരുമിച്ച് കൊണ്ടുപോകാനാകില്ല, ഇന്ത്യ പാക്ക് ദ്വിരാഷ്ട്ര പരമ്പര നടക്കില്ല

അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ അവസനിപ്പിക്കുന്നത് വരെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ലെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോലെ വ്യക്തമാക്കി. 2007 നു ശേഷം ദ്വിരാഷ്ട്ര പരമ്പരകള്‍ നടന്നിട്ടില്ല. ഇടക്ക് 2012-13 ല്‍ മൂന്ന് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളും രണ്ട് ട്വന്റി ട്വന്റി് യും നടന്നതൊഴികെ.

പാക്കിസ്ഥനുമായി ക്രിക്കറ്റ് കളിക്കുന്നതില്‍ ഇന്ത്യക്ക് വിരോധമി ല്ലെന്ന ബി.സി.സി.ഐ ആക്ടിംഗ് സെക്രട്ടറി അമിത് ചൗദരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.സി.സി അദ്യം ഗവര്‍ണമെന്റുമായാണ് സംസാരിക്കേണ്ടത്. പാക്കിസ്ഥാനുമായ ദ്വിരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാകില്ല. തീവ്രവാദവും ക്രിക്കറ്റും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നും കേന്ദ്ര കായിക മന്ത്രി പറഞ്ഞു.

SHARE