വിലാപയാത്രയ്ക്കിടെ വ്യാപക സംഘര്‍ഷം; പോലീസുകാരന് പരിക്കേറ്റു: ലൈബ്രറി അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത് ഫൈന്‍ ആര്‍ട്‌സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. തിരുവനന്തപുരത്തെ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്റ്‌സ് സെന്ററിനു നേരെയും കല്ലേറുണ്ടായി. പിഎംജി ജംഗ്ഷനില്‍ കല്ലേറുണ്ടായി.

ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് അങ്ങിങ്ങ് സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്താനാപുരത്ത് സിപിഐഎം നേതൃത്വത്തിലുളള ലൈബ്രറി ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. ഫഌ്‌സുകളും തോരണങ്ങളും നശിപ്പിച്ചു. കണ്ണൂരിലും കൊല്ലത്തും വ്യപകമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ ഒരു സംഘമാളുകള്‍ സ്‌കൂട്ടര്‍ അഗ്‌നിക്കിരയാക്കി. പ്രവര്‍ത്തകന്റെ മൃതദേഹവുമായി വിലാപയാത്ര കടന്നുപോയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. എന്‍ജിഒ യൂണിയന്‍ ഓഫിസിന് നേരെയും സ്റ്റുഡന്റ് സെന്ററിന് നേരെയും കല്ലേറ് നടന്നു. ബിജെപി പ്രവര്‍ത്തകരുടെ കല്ലേറിനിടെ ഒരു പൊലീസുകാരന് പരുക്കേറ്റു.

തലസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുമ്മനം രാജശേഖരനുമായും കേരളത്തിലെ ആര്‍എസ്എസ് മേധാവിയുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. കൂടികാഴ്ചക്കു ശേഷം നേതാക്കള്‍ പരസ്യ അഭിസംബോധന നടത്തും. ഗവര്‍ണറുമായുളള കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.