തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിനുള്ളില്‍ പിടിമുറുക്കാന്‍ സി.പി.എം. ഇതിന്റെ ഭാഗമായി മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ തീരുമാനമായി. സി.പി.എം മന്ത്രിമാരുടെ പ്രധാനപ്പെട്ട സ്റ്റാഫുമാരുടെ യോഗം വിളിക്കാനും ധാരണയായി.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് യോഗത്തില്‍ പങ്കെടുക്കും. ഈ മാസം 23നാണ് യോഗം. ഉദ്യോഗസ്ഥര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നു എന്ന സെക്രട്ടറിയേറ്റിലെ വിമര്‍ശനത്തിന് പിന്നാലെയാണ് പാര്‍ട്ടി ഭരണത്തില്‍ ഇടപെടുന്നത്.
പിണറായി വിജയന് മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് വേണ്ടത്ര നിയന്ത്രണമില്ല എന്ന ആരോപണം നേരത്തെയുള്ളതാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നു നേരത്തെ പാര്‍ട്ടിയിലെ അവസാന വാക്ക്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം കൈയാളുന്നത് മുഖ്യമന്ത്രിയാണ് എന്നാണ് വിമര്‍ശം.