മുഖ്യമന്ത്രിയെ തള്ളി സ്വന്തം പാര്‍ട്ടി; കൊടികുത്തി സമരവുമായി സിപിഎം

കോഴിക്കോട്: കൊടികുത്തി സമരങ്ങള്‍ അനാവശ്യമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രംഗത്ത്. കോഴിക്കോട് പുതുപ്പാടിയില്‍ ഫാക്ടറിക്ക് മുന്നിലാണ് സിപിഎം കൊടികുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ലാറ്റക്‌സ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് സിപിഎം കൊടികുത്തിയത്.

കൊല്ലത്ത് പ്രവാസിയായ സുഗതന്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ കൊടികുത്തി സമരത്തിനെതിരെ പ്രതികരിച്ചത്. കൊടികുത്തി സമരങ്ങള്‍ അനാവശ്യമാണെന്നും എവിടെയെങ്കിലും കൊണ്ടുപോയി കുത്താനുള്ളതല്ല കൊടിയെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പാര്‍ട്ടി തന്നെ കൊടികുത്തി സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

SHARE