സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ശശിക്കെതിരെ നടപടി എടുക്കും

തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി നടപടി ഇന്നറിയാം. മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതി എം.പിയുമടങ്ങിയ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. പികെ ശശിക്കെതിരെ കടുത്ത നടപടിക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പാകത്തിലുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെങ്കിലും, ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് സാധ്യതയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.

തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന പി.കെ ശശിയുടെ പരാതിയില്‍ പാലക്കാട്ടെ നാല് നേതാക്കള്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. നാളെ ചേരുന്ന സംസ്ഥാന സമിതി, നടപടിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

SHARE