തിരുവനന്തപുരത്ത് സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

തിരുവനന്തപുരം: ശ്രീകാര്യത്ത് സി.പി.എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍.എസ്. ഷാജു(50)വിനു വെട്ടേറ്റു. ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്. ഗുരുതരമായ പരിക്കേറ്റ ഷാജുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 9.30ന് ഇടവക്കോട് ജംഗ്ഷനില്‍വെച്ചാണ് ഷാജുവിനെ അക്രമിസംഘം വെട്ടിയത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.