പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാരന്റെ ഫോണ്‍ മോഷ്ടിച്ച സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാരന്റെ ഫോണ്‍ മോഷ്ടിച്ച സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പിടിയിലായി. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താലാണ് പൊലീസ് രാത്രി തന്നെ പ്രതിയെ പൊക്കിയത്. സി.പി.എം തൃക്കടവൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം മുരുന്തല്‍ സ്വദേശി കിരണിനെ(40)യാണ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടാം പ്രതി മുരുന്തല്‍ സ്വദേശി രഞ്ജിത്ത്(28) ഒളിവിലാണ്.

സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടു സി.പി.എം പ്രവര്‍ത്തകനായ ബിനു ബോസിനെ(30) അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ കാണാന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ കിരണും പൊലീസുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നു പുറത്തേക്ക് പോകുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന സ്മാര്‍ട്‌ഫോണ്‍ കൈക്കലാക്കി സ്‌റ്റേഷനു പുറത്തുണ്ടായിരുന്ന രഞ്ജിത്തിന് കൈമാറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

SHARE