ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷിന് വിമര്‍ശനം

സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്‍ മുകേഷിന് കടുത്ത വിമര്‍ശനം. അമ്മ വാര്‍ത്താ സമ്മേളത്തില്‍ മുകേഷിന്റെ പെരുമാറ്റം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ആരോപിച്ചാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. എം.എല്‍.എ കൂടിയായ മുകേഷിന്റെ യോഗത്തിലെ പെരുമാറ്റം സര്‍ക്കാര്‍ ഇരക്കൊപ്പമെല്ലെന്ന പ്രതീതി സൃഷ്ടിച്ചെന്നും വിമര്‍ശനമുണ്ടായി. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ ഭൂരിപതക്ഷവും മുകേഷിനെതിരായെന്നാണ് റിപ്പോര്‍ട്ട്.

ഒരു ജനപ്രതിനിധി കൂടിയായ നടന്‍ മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ചതാണ് കൊല്ലം ജില്ലാ കമ്മിറ്റിയെ ചൊടിപ്പിച്ചത്. അമ്മയുടെ യോഗത്തിനിടയില്‍ മുകേഷ് നടത്തിയ പ്രസ്താവനക്കെതിരെ ജില്ലാ കമ്മിറ്റി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു എന്നും യോഗം വിലയിരുത്തി.