ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ഗുരുതരമായി പരിക്കേറ്റു


ഇടുക്കി: സി.പി.എമ്മിന്റെ അക്രമണ രാഷ്ട്രീയത്തിന് അറുതിയില്ല. ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം-ഡി.വൈ.എഫ്.ഐ ആക്രമണം. ഇന്ന് വൈകീട്ടാണ് വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അരണക്കല്‍ ജോസഫിന്റെ മകന്‍ ജയ്‌സന് വെട്ടേറ്റ് പരിക്കേറ്റു. തലക്ക് ഗുരുതരമായി വെട്ടേറ്റതിനെ തുടര്‍ന്ന് ജയ്‌സനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

SHARE