‘മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളെ പോലെയാണ് ചില പാര്‍ട്ടികള്‍’; സി.പി.ഐക്കെതിരെ പി.ജയരാജന്‍

കണ്ണൂര്‍: സി.പി.ഐയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവം പോലെയാണ് കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ രീതിയെന്ന് അദ്ദേഹം ആരോപിച്ചു.

എന്തൊക്കെ ചെയ്താലും നമ്മുടെ വീട്ടിലെ പൂച്ചയെ ആരും ഒഴിവാക്കാറില്ലെന്നും ജയരാജന്‍ സി.പി.ഐയെ വിമര്‍ശിച്ച് പറഞ്ഞു.

കീഴാറ്റൂര്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ രംഗത്തുവന്നതാണ് ജയരാജനെയും സിപിഎമ്മിനെയും ചൊടിപ്പിച്ചത്.

കണ്ണൂരില്‍ വയല്‍ക്കിളികള്‍ക്ക് അനുകൂലമായി സെമിനാറും സി.പി.ഐ സംഘടിപ്പിച്ചിട്ടുണ്ട്. കീഴാറ്റൂരിന് ബദലുണ്ട് എന്ന പേരിലാണ് സി.പി.ഐ പരിപാടി നടത്തുന്നത്.

SHARE