പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗികപീഡന പരാതി; അന്വേഷിക്കാന്‍ സി.പി.എമ്മിന്റെ പ്രത്യേക സമിതി

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ സി.പി.എം പ്രത്യേക സമിതി രൂപീകരിച്ചു. യുവതിയുടെ പരാതിയില്‍ രണ്ടാഴച്ചക്ക് ശേഷമാണ് സി.പി.എം നേതൃത്വം അന്വേഷണത്തിന് തീരുമാനിച്ചിരിക്കുന്നത്.

രണ്ടാഴ്ച്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നല്‍കിയത്. നടപടി വരാത്തതിനാല്‍ സീതാറായം യെച്ചൂരിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അവൈലിബില്‍ പി.ബി ചേര്‍ന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.

രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്.

SHARE