വയറില്‍ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിച്ചു; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കോടഞ്ചേരി കല്ലത്തറമേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലില്‍ തമ്പി ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു.

കഴിഞ്ഞ മാസം 28-നാണ് സംഭവം. അയല്‍ക്കാര്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. രാത്രിയില്‍ ഗര്‍ഭിണിയായ ജ്യോല്‍സനയെയും ഭര്‍ത്താവ് സിബി ചാക്കോയെയും രണ്ടു മക്കളെയും അയല്‍വാസിയുടെ നേതൃത്വത്തിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗര്‍ഭിണിയായ ജേ്യാല്‍സനയുടെ വയറിന് ചവിട്ടേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ജേ്യാല്‍സനയ്ക്ക് രക്ത സ്രാവമുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജേ്യാല്‍സനയെ പ്രവേശിപ്പിച്ചുവെങ്കിലും നാലു മാസം പ്രായമുളള ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് കേസില്‍ അറസ്റ്റ് നടക്കുന്നത്.

SHARE