ശബരിമലയില്‍ ആര് പോയാലും ആചാരങ്ങള്‍ പാലിക്കണമെന്ന് മഞ്ചേശ്വരത്തെ സി.പി.എം സ്ഥാനാര്‍ത്ഥി

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പുകള്‍ അടുത്തപ്പോള്‍ നവോത്ഥാന നിലപാടില്‍ മലക്കം മറഞ്ഞ് സി.പി.എം. ശബരിമലയില്‍ ആര് പോയാലും ആചാരങ്ങള്‍ പാലിക്കണമെന്ന് മഞ്ചേശ്വരത്തെ സി.പി.എം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ പറഞ്ഞു. പോവേണ്ട എന്ന് ആരോടും പറയുന്നില്ല. പക്ഷെ പോകുന്നവര്‍ അവിടത്തെ ആചാരങ്ങള്‍ അനുസരിക്കാന്‍ തയ്യാറാവണം. അല്ലാതെ പോവുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി നടപ്പാക്കേണ്ടതാണ്. അതിനെ കുറിച്ച് സര്‍ക്കാറാണ് പറയേണ്ടത്. എന്നാല്‍ ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങള്‍ തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SHARE