ശിവശങ്കറിനെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് വീഴ്ച്ചപറ്റി; സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം രംഗത്ത്. ഉദ്യോഗസ്ഥന്‍മാരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയമെന്ന് ഒടുവില്‍ പാര്‍ട്ടി തന്നെ സമ്മതിച്ചു. ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുഖ്യമന്ത്രിക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ശിവശങ്കര്‍ നടത്തിയ അനധികൃതമായ ഇടപെടലുകള്‍ മുഖ്യമന്ത്രിക്ക് സെക്രട്ടറിയേറ്റ് യോഗത്തില്‍ സമ്മതിക്കേണ്ടിവന്നു.

സ്വര്‍ണക്കടത്ത് കേസിലെ എല്ലാ കുറ്റങ്ങളും ശിവശങ്കറിന്റെ ചുമലിലിട്ട് രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തികൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍മാര്‍ നടത്തുന്ന ഒരു നീക്കങ്ങളും മുഖ്യമന്ത്രി അറിയുന്നില്ല എന്നത് പിണറായി കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ശിവശങ്കര്‍ അടക്കമുള്ളവരുടെ ഇടപെടലുകള്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണെങ്കില്‍ മുഖ്യമന്ത്രിയും അഴിമതിയിലും കള്ളക്കടത്തിലും പങ്കുകാരനാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

SHARE